---
title: "പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി"
english_title: "Puducherry Assembly Elections: Paid holiday for voters in Kerala on April 9"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351576/Puducherry Assembly Elections: Paid holiday for voters in Kerala on April 9"
published_at: "2026-04-04T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d109a50339f_1001166066.jpg"
keywords: []
---

# പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

> **Lead Summary:** (www.panoornews.in(കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടര്‍മാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.

## Article Content

(www.panoornews.in(കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടര്‍മാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും കാഷ്വല്‍/ദിവസവേതനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരമാണ് നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351576/Puducherry Assembly Elections: Paid holiday for voters in Kerala on April 9)